തൊടുപുഴ: യുവജനക്ഷേമം, കായീകം, കല, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്കുളള നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാം. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല അവാർഡ്. സംസ്ഥാന തലത്തിൽ ഒരു ലക്ഷം രൂപയും ദേശീയ തലത്തിൽ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നീ ക്രമത്തിൽ മൂന്ന് അവാർഡാണ് ഉളളത്.

2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെ ഉളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ജില്ലാ കളക്ടർ എച്ച് .ദിനേശൻ അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുളള ഫോമിൽ ഫോട്ടോ, വീഡിയോ, പത്രകട്ടിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 21. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും തൊടുപുഴയിലുളള ജില്ലാ നെഹ്റു യുവകേന്ദ്ര ഓഫീസുമായോ ബ്ലോക്കുതല വോളന്റിയർമാരുമായോ ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ കെ. ഹരിലാൽ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷ ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ , നെഹ്റു യുവകേന്ദ്ര, ഓൾഡ് മുൻസിപ്പൽ ബിൽഡിംങ്, ഗാന്ധി സ്‌ക്വയർ, തൊടുപുഴ, പി.ൻ. 685584 എന്ന വിലാസത്തിൽ നൽകണം. ഫോൺ 9447865065