ഇടുക്കി: വിമുക്തഭടൻമാരുടെ സമർത്ഥരായ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നൽകുന്ന മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ള കുട്ടികൾക്ക്, രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയാണെങ്കിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും മലയാളത്തിലുള്ള അപേക്ഷ ഫാറത്തിൽ രണ്ടു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ 20ന് മുൻപായും ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 20 ന് മുൻപായും ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം ഫോൺ: 04862222904