ഇടുക്കി : ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) ആശുപത്രി വികസനസമിതി മുഖേനെ ഡ്രൈവർ കം ഹെൽപ്പർ, ക്ലർക്ക് തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) യിൽ ഒക്ടോബർ 30 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ജില്ലാ ആയുർവേദ ആശുപത്രി, പാറേമാവിൽ, ഫോൺ നമ്പർ സഹിതം അപേക്ഷ നൽകണം.
സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232420, 9447383362