jacket

ഇടുക്കി : ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഫീൽഡ് ജോലികൾക്കുമായി നിയോഗിക്കപ്പെടുന്ന റെവന്യു ഫീൽഡ് ജീവനക്കാർക്ക് ജില്ലാ ഭരണകൂടം പ്രത്യേക ജാക്കറ്റ് നൽകി. വിതരണ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച് ദിനേശൻ ഇടുക്കി തഹസീൽദാർ വിൻസെന്റ് ജോസഫിന് നൽകി നിർവഹിച്ചു. അഞ്ചു താലൂക്കുകളിലേക്കായി 88 ജാക്കറ്റുകളാണ് നൽകുന്നത്. ഇവ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. എഡിഎം ആന്റണി സ്‌കറിയ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, തഹസീൽദാർ വിൻസെന്റ് ജോസഫ്, വിജേഷ് വിജി, രവി ചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.