മുട്ടം: മലങ്കര എസ്റ്റേറ്റിലുള്ള ആശുപത്രികവലക്ക് സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടി കൂടി. ഇന്നലെ രാവിലെ 10.30 നാണ് പിടി കൂടിയത്. ഏഴ് അടി നീളമുണ്ട്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ മുട്ടം ഫോറസ്റ്റ് ഓഫിസർ ശ്രീകുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.ഇടുക്കി വനത്തിൽ തുറന്ന് വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.