 
മറയൂർ: ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് മറയൂർ കൂടവയൽ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി പാലാ സ്വദേശി ജോഷി ജോസഫിനെ(49) പതിനഞ്ച് കിലോ ചന്ദനവുമായി വണ്ടൻപതാൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദനം നൽകിയ മറയൂർ സ്വദേശി ബൈജു (45) നെ അറസ്റ്റ് ചെയ്തത്.
മറയൂരിലെ നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വണ്ടൻബതാൽ ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഓഫിസർക്ക് കൈമാറി. മറയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ് അജി, ടി.സുരേഷ്, വണ്ടൻ പതാൽ എസ് എഫ് ഒ മാരായ വി അനിൽകുമാർ, കെ പി രാജേഷ്, ശ്രീരാജ് കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.