തൊടുപുഴ: ജില്ലാ പൗൾട്രി ഫാമിലെ വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഫാമിലെ തൊഴിലാളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ തൊടുപുഴ പൗൾട്രി ഫാം ഓഫീസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി സജിമോൻ ടി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ, ജില്ലാ ജോയിൻ സെക്രട്ടറി ടി ജി രാജീവ്, മനോജ് മാത്യു, എൻ കെ ജയദേവി എന്നിവർ സംസാരിച്ചു.