പീരുമേട്: അഴുത റേഞ്ചിൽപ്പെട്ട ഒന്നാംമൈലിൽ വനത്തിലുള്ളിൽ കാട്ടാനയുടെ രണ്ടു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തി. കടുവയുടെ ആക്രമണത്തിലാണ് ആന ചെരിഞ്ഞതെന്നാണ് നിഗമനം. ഏഴ് വയസ് പ്രായമുള്ള കൊമ്പന്റെ ജഡം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. കോന്നിയിലുള്ള വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. കൊമ്പുകൾ നീക്കം ചെയ്ത് ബാക്കി ശരീരഭാഗങ്ങൾ വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിനായി വനത്തിൽ ഉപേക്ഷിച്ചു.