പീരുമേട്: കുട്ടിക്കാനത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അപമര്യാദയായി പെരുമാറിയ എ.എസ്.ഐയ്‌ക്കെതിരേ കേസെടുത്തു. വണ്ടിപ്പെരിയാർ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ച എ.എസ്.ഐ രണ്ടാം നിലയിൽ നിന്ന് മൂത്രമൊഴിക്കുകയും തുപ്പുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. പകർച്ചവ്യാധി നിരോധന നിയമപ്രകാരവും പീരുമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.