ഇടുക്കി : ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നില്ലന്നും ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് ജില്ലയിലെ കർഷകർ തന്നെയാണെന്ന് ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെ ആത്മഹത്യ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഏലം കർഷകർ ദുരിതത്തിലാണ്. കൃത്യമായ വിലയോ അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാനൊ സർക്കാർ തയ്യാറാകുന്നില്ല. വന്യജീവികളുടെ ശല്യം മൂലം ധാരാളം കൃഷിയാണ് നശിക്കുന്നത് .എസ്റ്റേറ്റിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികൾ ലയങ്ങളിൽ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും ബി. ഡി. ജെ. എസ് അഭിപ്രായപ്പെട്ടു. കർഷകരുടെ പേര് പറഞ്ഞുള്ള ഉള്ള പ്രീണനമാണ് ജില്ലയിൽ നടക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി ജയേഷ് പറഞ്ഞു.ജില്ലയിലെ കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ജില്ലാ കമ്മിറ്റിനേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.