ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30ന് പൂജവയ്പ് നടക്കും. 24, 25 ദിവസങ്ങളിൽ മഹാനവമി പൂജകൾക്ക് ശേഷം 26ന് വിജയദശമി ദിവസം സരസ്വതിപൂജ, തൂലികാപൂജ, വാഹനപൂജ, വിദ്യാഗോപാലമന്ത്രാർച്ചന എന്നീ വിശേഷാൽ പൂജാവഴിപാടുകൾ നടക്കും.