sam

ചെറുതോണി: സർവ്വ കക്ഷിയോഗ തീരുമാനമനുസരിച്ച് ഭൂപതിവ് നിയമഭേദഗതി നടപ്പാക്കാതിരിക്കുന്നത് സർക്കാരിന് ജനങ്ങളോട് കടപ്പാടില്ലാത്തതിനാലാണെന്ന് ജില്ലാ പഞ്ചായത്ത് മുൻമെമ്പറും കേരളാ കോൺഗ്രസ് (എം) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സാം ജോർജ് പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന്റെ 59ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. അറക്കുളം മണ്ഡലം സെക്രട്ടറി കുര്യൻ കാക്കപയ്യാനിയിൽ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സാൻജു ജോസ് എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാൽ, ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ, ജില്ലാക്കമ്മറ്റിയംഗങ്ങളായ ജോർജ് കുന്നത്ത്, കെ.ആർ.സജീവ് കുമാർ, ബെന്നി പുതുപ്പാടി, ദളിത്ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.രവി എന്നിവർ പ്രസംഗിച്ചു.സമാപനയോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.