 
തൊടുപുഴ :റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ലാറ്റക്സ് ഡി.ആർ.സിടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ എ നിർവ്വഹിച്ചു. റബ്ബർ പാലിൽ നിന്നും റബ്ബറിന്റെ തൂക്കം ഈ ലാബിൽ നിന്നും നിർണ്ണയിച്ച് കൊടുക്കും. നിരവധി വർഷങ്ങളായി തൊടുപുഴ മേഖലയിലെ റബ്ബർ കൃഷിക്കാരുടെ ആവശ്യമായിരുന്നു ഡി. ആർ. സി. ലാബ്. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ മായാ ദിനു, സഹകരണ സംഘം രജിസ്ട്രാർ സ്റ്റാൻലി ജോൺ, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. ടി എസ് ചാക്കോ, മാനേജിംഗ് ഡയറക്ടർ ബിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.