pinarai
അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

ചക്കുപള്ളം : അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി.
മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായും ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായും പങ്കെടുത്തു.
അരുവിക്കുഴി അമിനിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ ഇ.എസ്.ബിജിമോൾ എം.എൽ.എ. സ്വാഗതം പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം ഡയറക്ടർ പി.ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജു, കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോൾ ചാക്കോ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ജി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

സഞ്ചാരികളെ മാടി വിളിച്ച്

അരുവിക്കുഴിയിലെ കാഴ്ച്ചകൾ

. കേരളാ തമിഴ്നാട് അതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം തമിഴ്നാടിന്റെ തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ വിദൂര ദൃശ്യഭംഗി ഇവിടെ നിന്ന് സഞ്ചാരികൾക്ക് ആസ്വദിക്കാകാനാവും. ഗ്രാമീണ അന്തരീക്ഷത്തിലുള്ള പദ്ധതി ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികൾക്കും ചുരുങ്ങിയ നിരക്കിൽ വിശ്രമ സമയം ചിലവഴിക്കുന്നതിന് അനുയോജ്യമാണ്.