ഇടുക്കി: വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയിൽ വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഭർത്താവ് മരിച്ചതോ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയതു മൂലമോ പുനർ വിവാഹം ചെയ്യേണ്ടിവന്നിട്ടുള്ള സാധുക്കളായ സ്ത്രീകൾക്ക് ധനസഹായം നൽകും. പുനർവിവാഹം നിയമപരമായി രജിസ്റ്റർ ചെയ്ത് ആറു മാസം കഴിഞ്ഞിട്ടില്ലാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷ ശിശു വികസന ഓഫീസർമാർക്കാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അങ്കണവാടി വർക്കറെ സമീപിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 20.