തൊടുപുഴ: അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്നവർക്ക് ധനസഹായം നൽകുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് മുകളിൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരും ബന്ധുവിന്റെ സംരക്ഷണയിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നതിനുള്ള ധനസഹായമാണ് നൽകുന്നത്. സംരക്ഷണം നൽകുന്ന ബന്ധുവിന്റേയും സ്ത്രീയുടേയും പേരിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ ശിശു വികസന ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അങ്കണവാടി വർക്കറെ സമീപിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.