ഇടുക്കി: അനർട്ടിന്റെ പദ്ധതിയായ സൗര സുവിധ (സോളാർ ലാന്റേൺ) കിറ്റുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സൗകര്യമുള്ളതും എഫ് എം റേഡിയോയും അടങ്ങിയ കിറ്റിന് 3,490 രൂപയാണ് വില. രണ്ട് വർഷം വാറണ്ടി ലഭിക്കും. ബാറ്ററിക്ക് അഞ്ച് വർഷം വാറണ്ടി. ഒക്ടോബർ 29 വരെ ഗ്രാമ , ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലോ അനർട്ട് ജില്ലാ ഓഫീസിലോ രജിസ്റ്റർ ചെയ്യണം. ഫോൺ: 04862235152.