തൊടുപുഴ : മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒഴിവുള്ള ബി.ടെക് എൻആർഐ കോട്ട സീറ്റുകളിലേക്ക് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വാർഷിക ഫീസായ അമ്പതിനായിരം രൂപയും സർട്ടിഫിക്കറ്റിന്റെ ഒറിജിനലുമായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ് . കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംങ് ,​ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ,​ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,​ പോളിമർ എൻജിനീയറിങ് എന്നീ ബ്രാൻഡുകളാണ് ഒഴിവുള്ളത് .കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 9995957484, 9447980555.