
ഇ.കെ.ലാലൻ തന്ത്രികൾ (ചെയർമാൻ)
തൊടുപുഴ: എസ്എ.ൻ.ഡി.പി യോഗത്തിന്റെ ആത്മീയ പോഷക സംഘടനയായ എസ്എൻഡിപി വൈദിക യോഗം പുതിയ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു .
യോഗം കൗൺസിലർമാരായ എ. ജി. തങ്കപ്പൻ, പി ടി മന്മഥൻ എന്നിവരുടെ നേതൃത്വത്തിൽ ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി ഇ. കെ. ലാലൻ തന്ത്രി( ചെയർമാൻ) കെ. എൻ .രാമചന്ദ്രൻ ശാന്തി തൊടുപുഴ(വൈസ് ചെയർമാൻ ), പി. വി. ഷാജി ശാന്തി ആലപ്പുഴ,(കൺവീനർ ) , കൗൺസിൽ അംഗങ്ങളായി വൈക്കം ബെന്നി ശാന്തി, പിടിപ്രസാദ് ശാന്തി വണ്ണപ്പുറം, ശ്രീകുമാർ ശാന്തി എറണാകുളം, നന്ദകുമാർ ശാന്തി കൊടുങ്ങല്ലൂർ, ബിജു ശാന്തി തിരുവനന്തപുരം, ജോഷി ശാന്തി കാക്കനാട്, ബാബു തന്ത്രി കൊടുങ്ങല്ലൂർ, സന്തോഷ് ശാന്തി.വടുതല, സുരേഷ് ശാന്തി കട്ടപ്പന, പവനേഷ് കുമാർ ശാന്തി ആലപ്പുഴ, മഹേഷ് ശാന്തി വൈക്കം, രജീഷ് ശാന്തി കോട്ടയം എന്നിവരെ നിയമിച്ചു.