 
മറയൂർ: മറയൂരിന് സമീപം കൃഷിയിടത്തിൽ നിന്നും പെരുംപാമ്പിനെ പിടികൂടി. പുളിക്കരവയൽ ഏയ്ഞ്ചൽ എസ്റ്റേറ്റിലെ കമുകിൻ തോട്ടത്തിൽ നിന്നാണ് പെരുംപാമ്പിനെ കണ്ടെത്തിയത്. തൊഴിലാളികൾ തീറ്റപ്പുല്ല് മുറിക്കുന്നതിനിടെയാണ് പെരുംപാമ്പിനെ കണ്ടത്. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയ്ച്ചതിനെ തുടർന്ന് പാമ്പ് പിടിക്കൂന്നതിന് ശാസ്ത്രീയ പരിശീലനം ലഭിച്ച സെൽവരാജിന്റെ നേതൃത്വത്തിലുള്ള സംഘം തോട്ടത്തിൽ നിന്നും പാമ്പിനെ പിടികൂടി ചിന്നാർ വന്യജീവി സങ്കേതത്തിൽതുറന്നു വിട്ടു.