തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 26ന് വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിദ്യാരംഭ ചടങ്ങുകൾ. ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. രക്ഷിതാക്കൾ കുട്ടികളുമായി വന്ന് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.