മുട്ടം : എസ്.എൻ.ഡി.പി യോഗം മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നടത്തും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 41 ദിവസവും മണ്ഡലപൂജ നടത്താൻ സാധിക്കില്ല. അതിനാൽ നവംബർ 16,​ 23,​ ഡിസംബർ 16,​ 20,​ 26 ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും പൂജ നടക്കും. ഗുരുഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.