ചെറുതോണി : എക്‌സൈസ് ഇന്റലിജൻസ് ബൂറോയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.കെ സരേഷിന്റെ നേതൃത്വത്തിൽ കിളിയാർകണ്ടം, വാത്തികുടി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ട് കേസുകളിലായി 13 ലിറ്റർ വാറ്റുചാരായം പിടികൂടി. പത്ത് ലിറ്റർ ചാരായം സൂക്ഷിച്ചതിന് ഉപ്പതോട് വില്ലേജിൽ കളിയാകണ്ടം മരുതൂർ വീട്ടിൽ ബിജു , മൂന്ന് ലിറ്റർ ചാരായം സൂക്ഷിച്ചതിന് കിളിയാർക്കണ്ടം പുത്തൻപുരക്കൽ ശ്രീജിത്ത്(28 ) എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സജീവ് കുമാർ എം.ഡി, കെ. എച്ച് രാജീവ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയ്സൺ എ.ഡി, ജിൻസൻ സി.എൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീനാ തോമസ്, അനിൽകുമാർ കെ പി എന്നിവർ പങ്കെടുത്തു.