വണ്ടിപ്പെരിയാർ: ഡൈമുക്ക് എസ്റ്റേറ്റിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച വുമൺ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആലിസ് സണ്ണി നിർവഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് 2018 19 പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ വുമൺസ് ട്രെയിനിംഗ് സെന്റർ നിർമിച്ചത്. യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൈനാടത്ത് അധ്യക്ഷത വഹിച്ചു.