തൊടുപുഴ: ആദിവാസി ദലിത് വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റു നിഷേധത്തിനെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെയും ഗോത്രമഹാസഭയുടെയും നേതൃത്വത്തിൽ വയനാട്ടിൽ 24 ദിവസം പിന്നിട്ട വിദ്യാഭ്യാസാവകാശ നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴ മിനിസിവിൽ സ്റ്റേഷനു മുമ്പിൽ വിവിധ ആദിവാസി-ദളിത്-സ്ത്രീ-സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ നിൽപ്പ് സമരം നടന്നു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രതിസന്ധികൾ അടിയന്തിരമായി പരിഹരിക്കണമെന്നും മുഴുവൻ കുട്ടികൾക്കും പ്ലസ്സ് വൺ പ്രവേശനം ഉറപ്പാക്കണമെന്നും ആദിവാസി-ദലിത്-സ്ത്രീ- പൗരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു.
ആദിവാസി ഗോത്രമഹാസഭ, കെ.ഡി.എസ്.എസ്.എസ്, ആദിവാസി ഫോറം, ബി.എസ്.പി, കെ.ഡി.പി., ഫ്രറ്റേണിറ്റി , കെ.പി.എം.എസ്, അംബേദ്ക്കർ ജനപരിഷത്ത്, ദളിത് ഐക്യസമിതി തുടങ്ങിയ സംഘടനാ നേതാക്കൾ പങ്കെടുത്തു.