തൊടുപുഴ: കോൺഗ്രസിനെ സൈബർ രംഗത്ത് ശക്തിപെടുത്താൻ രൂപീകരിച്ച സൈബർ കൂട്ടായ്മയായ ഇന്ദിര സൈബർ കോൺഗ്രസിന്റെ ജില്ലയിലെ ആദ്യ വീഡയോ ലോഞ്ചിംഗ് ഡി സി സി പ്രസിഡന്റ് അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ നിർവഹിച്ചു.
ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന കോർ കമ്മിറ്റി അംഗം ഒ.എസ്.അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു.
യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകൻ, കെ.പി.സി നിർവാഹക സമിതി അംഗം സി.പി മാത്യു, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ഡിസിസി സെക്രട്ടറിമാരായ ചാർലി ആന്റണി, ജോൺ നെടിയപാല,നിഷാ സോമൻ, കെ.എം ഷാജഹാൻ, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു