തൊടുപുഴ, മുട്ടം ഗവൺമെന്റ്‌പോളിടെക്നിക്ക്‌കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ലക്ച്ചർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി., ബി.ടെക് സർട്ടിഫിക്കറ്റ്, ബി.ടെക്-ന്റെ അവസാന മാർക്ക് ലിസ്റ്റ്, അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, അധികയോഗ്യത ഉണ്ടെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ gpcmuttom.ac.in എന്നകോളേജ് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന നവംബർ ഒന്നിനകം സമർപ്പിക്കണം.