തൊടുപുഴ :മത്സ്യഗന്ധി ഫിഷ് ഫാമിംങ്ങ് പ്രൊസസിങ്ങ് ആന്റ് മാർക്കറ്റിങ്ങ് സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടി.ജി ഗോപാലകൃഷ്ണകൈമൾ,മനോഹർ നടുവിലേടത്ത്,വി.ആർ അനിൽകുമാർ,പി.കെ ഷാജി,പി.എ കൃഷ്ണകുമാർ,ജോർജ് കോണിക്കൽ,എം.സ്റ്റീഫൻ,ചന്ദ്രൻ എം.കെ,ലീലാമ്മ കെ.ജി,ലൈലമ്മ തമ്പി,ഓമന കുമാരൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ടി.ജി ഗോപാലകൃഷ്ണകൈമളെയും വൈസ് പ്രസിഡന്റായി മനോഹർ നടുവിലേടത്തിനേയും തിരഞ്ഞെടുത്തു.
ജില്ലയെ മത്സ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉൾനാടൻ ശുദ്ധജല മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായും ആദ്യ പദ്ധതി നവംബർ ഒന്നിന് മുതലക്കോടത്ത് തുടക്കമാകുമെന്നും പ്രസിഡന്റ് ഗോപാലകൃഷ്ണകൈമൾ അറിയിച്ചു.