തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളവാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പി. എച്ച് ഡിവിഷൻ ആഫീസ് പടിക്കൽ പ്രതിഷേധ യോഗം ചേർന്നു. ഡി.സി.സി സെക്രട്ടറി ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ സിൽബി സണ്ണി, പി.ജി. സജി, ജില്ലാ വൈസ് പ്രസിഡന്റ് എൻ. രാധാകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ബിനീഷ് ജോൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.ജി. ജോസഫ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി ബിനോയി അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.