തൊടുപുഴ: ആദിവാസി ദളിത് വിദ്യാർത്ഥികളോടുളള വിവേചനങ്ങൾ അവസാനിപ്പിക്കുക,
വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പുസമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഐക്യദാർഢ്യ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അമീൻ റിയാസ് ഉദ്ഘാടനം ചെയ്തു.