 
ഉപ്പുതറ : പീരുമേട് താലൂക്ക് മത്സ്യ കർഷക സഹകരണ സംഘത്തിന്റെ എക്സിക്യൂട്ടീവ് യോഗം ചേർന്നു.യോഗത്തിൽ ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർ രാജു ക്ളാസ് നയിച്ചു. തുടർന്ന് മീൻ വളർത്തലിൽ പല നൂതന പദ്ധതികൾ ആവിഷ്കരിച്ച പത്ത് വയസ് കാരൻ ആറ്റുചാലിൽ വെള്ളശ്ശേരിൽ സജിയുടെ മകൻ ദേവാനന്ദിന് പ്രോത്സാഹന സമ്മാനം നൽകി. ചീഫ് കോ -ഓർഡിനേറ്റർ ആൻഡ്രൂസ് മാത്യു തയ്യിൽ , കോ -ഓർഡിനേർ ജേക്കബ്ബ് പനന്താനം, സെക്രട്ടറി അന്ന മാത്യു തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ ശുദ്ധജല മത്സ്യങ്ങൾ ജനങ്ങളിൽ എത്തിക്കുക, ഫിഷറീസിന്റെ ആനുകൂല്യങ്ങൾ കൃഷിക്കാർക്ക് വിതരണം ചെയ്യുക, കൂട്ടായ പദ്ധതികൾ നടപ്പിലാക്കി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.