ഇടുക്കി: ജില്ലയിലെവിവിധ സർക്കാർഓഫീസുകളിൽകെട്ടിക്കിടക്കുന്ന പരാതികൾ/അപേക്ഷകൾ തീർപ്പാക്കുക, പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന്ജില്ലാകളക്ടർഎച്ച്ദിനേശൻ അഞ്ച്താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പൊതുജന പരാതി പരിഹാരഅദാലത്ത്‌സഫലം 2020 ന്റെമൂന്നാംഘട്ടംദേവികുളംതാലൂക്കിന്റെഅദാലത്ത് നവംബർആറിന് രാവിലെ 10 മുതൽ നടത്തും. മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധി, പ്രകൃതിക്ഷോഭം, റേഷൻകാർഡ് ബിപി.എൽആക്കുന്നത്എന്നിവഒഴികെയുളളവിഷയങ്ങളിൽ പരാതികൾ/അപേക്ഷകൾ https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ്മുഖേന പൊതുജനങ്ങൾക്ക് നേരിട്ടോഅക്ഷയകേന്ദ്രങ്ങൾ മുഖേനയോ 24 മുതൽ നവംബർ ഒന്നുവരെ ജില്ലാകളക്ടർക്ക്‌സമർപ്പിക്കാം. അപേക്ഷകർക്ക്അദാലത്ത്ദിവസംതാലൂക്ക്ഓഫീസ്/വില്ലേജ്ഓഫീസ്എന്നിവിടങ്ങളിലെവീഡിയോകോൺഫറൻസിംഗ് സംവിധാനത്തിലൂടെകോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്അദാലത്തിൽ പങ്കെടുക്കാം. ജില്ലാകളക്ടർ പരാതികൾക്ക്തീർപ്പുകൽപ്പിക്കും.