തൊടുപുഴ: സംസ്ഥാന വനിതാവികസന കോർപ്പറേഷൻ നിശ്ചിതവരുമാന പരിധിയിലുളള (ഗ്രാമപ്രദേശം 98,000 , നഗരപ്രദേശം 1,20,000) 18 നും 55 നും മദ്ധ്യേ പ്രായമുളള ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട തൊഴിൽരഹിതരായസ്ത്രീകൾക്ക് വായ്പ്പ നൽകും. ആർട്ടിസാൻസ് വിഭാഗത്തിൽഉൾപ്പെടുന്ന സ്വയംതൊഴിൽവായ്പ നാല്ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്. വായ്പയ്ക്ക്ഉ ദ്യോഗസ്ഥജാമ്യമോവസ്തുജാമ്യമോ നൽകണം. www.kswdc.org എന്ന വെബ്‌സൈറ്റിൽലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച്ആവശ്യമായരേഖകളോടുകൂടി മേഖലഓഫീസിൽസമർപ്പിക്കണം. ഫോൺ: 0484 2984932, 9496015011