ഇടുക്കി :ജില്ലയിൽ കുടുംബശ്രീബ്ലോക്ക്‌കോഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.തസ്തിക, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത എന്ന ക്രമത്തിൽ:
ബി സി 1ബ്ലോക്ക്‌കോഓർഡിനേറ്റർ (എൻ.ആർ.എൽ.എം) രണ്ട്ഒഴിവ്, ബിരുദാനന്തര ബിരുദം
ബി സി 2ബ്ലോക്ക് കോഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ) നാല്ഒഴിവ്, ബിരുദാനന്തര ബിരുദംപ്രതിഫലം 20000 രൂപ.
ബിസി 3 ബ്ലോക്ക്‌കോഓർഡിനേറ്റർ (എംഐഎസ് )ഒരുഒഴിവ്, യോഗ്യതബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ്.വേഡ്, എക്‌സൽ) കുടുംബശ്രീഅംഗങ്ങളായ വനിതകൾക്ക മാത്രം. പ്രതിഫലം 15000 രൂപ.എല്ലാതസ്തികളിലേക്കും പ്രായപരിധി 2020 ഒക്ടോബർ ഒന്നിന് 35 വയസ് കവിയാൻ പാടില്ല.ഒരുവർഷംകരാർഅടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയുംഅഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലാണ്‌തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന ബ്ലോക്കിലെസ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിലെതാമസക്കാർ, ജില്ലയിൽതാമസിക്കുന്നവർഎന്നിവർക്ക്‌യഥാക്രമംമുൻഗണന. അപേക്ഷകൾ കുടുംബശ്രീജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോലഭിക്കും. അപേക്ഷസമർപ്പിക്കേണ്ട അവസാന തിയതി നവം. 23 ന് വൈകുന്നേരം 5 വരെ. പരീക്ഷാ ഫീസായി 100 രൂപയുടെഡിഡിജില്ലാ മിഷൻ കോഓർഡിനേറ്റർ,കുടുംബശ്രീ,ഇടുക്കി എന്ന പേരിലെടുത്ത് അപേക്ഷയോടൊപ്പംസമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പംവിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോഅടങ്ങിയവിലാസരേഖഎന്നിവയുടെസ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളുംഉൾപ്പെടുത്തണം. അസൽസർട്ടിഫിക്കറ്റുകൾസമർപ്പിക്കേണ്ട. കവറിനു മുകളിൽ ബി സി 1 അല്ലെങ്കിൽ ബി സി 2 അല്ലെങ്കിൽ ബിസി 3 എന്ന്‌രേഖപ്പെടുത്തണം. ഓരോകോഡിനും പ്രത്യേക അപേക്ഷ വേണം. അപേക്ഷഅയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി ഒ, കുയിലിമല, ഇടുക്കി 685603 എന്ന വിലാസത്തിൽഅയയ്ക്കണം. ഫോൺ:232223