തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ചെറുകിട ടാപ്പിങ് തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കൊവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എസ് ജോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ബെന്നി സേവ്യർ, ബിനു നമ്പേരി, ജോസ് തേവരാനിയ്ക്കൽ, ബാബു വെള്ളിയാമറ്റം എന്നിവർ സംസാരിച്ചു.