തൊടുപുഴ :ഭാരതീയ ജനതാ മഹിളാ മോർച്ച തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മിനി സുദീപിന്റ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു .ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗീത കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു . പ്രസാദ് വണ്ണപ്പുറം മുഖ്യ പ്രഭാഷണം നടത്തി .അഡ്വ.പി. എസ്. ശ്രീവിദ്യ വിഷയാവതരണം നടത്തി . അമ്പിളി അനിൽ ,എൻ. വേണുഗോപാൽ , വൽസ ബോസ് ,മിനി സജീവ് എന്നിവർ പ്രസംഗിച്ചു. നവംബർ ഒന്നിന് ബി. ജെ. പി നടത്തുന്ന നിൽപ്പ് സമരം വിജയിപ്പിക്കുവാനും... തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വാർഡ്തലങ്ങളിൽ വനിതാ സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനിച്ചു