തൊടുപുഴ: നെടിയശാല വാഴപ്പള്ളി നെല്ലിച്ചുവട്ടിൽ വർഗീസിന്റെ പുകപ്പുരയ്ക്ക് ഇന്നലെ വൈകുന്നരം ആറോടെ തീ പിടിച്ചു. വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണച്ചു. തൊടുപുഴയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പുകപ്പുരയ്ക്കുള്ളിലുണ്ടായിരുന്ന 50 കിലോയോളം റബർഷീറ്റ് കത്തി നശിച്ചു.