മൂലമറ്റം: പവർ ഹൗസിലെ ബയറിങ്ങിൽ നിന്ന് ഓയിൽ പുറത്തേക്ക് ഒഴുകി. മൂന്നാം നമ്പർ ജനറേറ്ററിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടത്തുന്നതിനിടയിലാണ് ലീക്ക് സംഭവിച്ചത്. ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. പവർ ഹൗസിൽ 6 ഷട്ടറാണ് പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രി തന്നെ ലീക്ക് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ഇതേ തുടർന്ന് വൈദ്യതി ഉത്പാദനത്തിലോ വിതരണത്തിലോ തടസം സംഭവിക്കില്ലയെന്ന് പവർ ഹൗസ് അധികൃതർ അറിയിച്ചു.