കുടയത്തൂർ: മൂലമറ്റം ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്ത് ശരംകുത്തി അയ്യപ്പക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വഴിയാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാർ നിയന്ത്രണം വിട്ടത് എന്ന് പറയപ്പെടുന്നു. മൂലമറ്റം സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു.