തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ പിൻവലിക്കുക,​ ഫാ. സ്റ്റാൻ ലൂർദ്ദ് സ്വാമിയെയും സിദ്ദീഖ് കാപ്പനെയും ഉടൻ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനാധിപത്യ കേരളാ കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിലെ 40 കേന്ദ്രങ്ങളിൽ 27ന് രാവിലെ 10.30ന് പ്രതിഷേധ ധർണ നടത്തുമെന്ന് നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് ഡോ. സി.ടി. ഫ്രാൻസീസ് അറിയിച്ചു.