kuryan
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ടുകൊണ്ടുള്ള കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെറതോണിയിൽ നടത്തിവരുന്ന റിലേസത്യാഗ്രഹത്തിന്റെ 62ാം ദിവസം മുട്ടം മണ്ഡലം കമ്മറ്റി നടത്തിയ സമരം സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

ചെറതോണി: അഴിമതിക്കാരെ സംരക്ഷിക്കുന്ന ഇടത് സർക്കാർ കർഷകരെ ദ്രോഹിക്കുന്നതായി സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ.കുര്യൻ പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആഗസ്റ്റ് 25 മുതൽ ചെറുതോണിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 62-ാം ദിവസം മുട്ടം മണ്ഡലം കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. പരീത് അദ്ധ്യക്ഷത വഹിച്ചു. മുട്ടം പഞ്ചായത്ത് മെമ്പർ ബൈജു കുര്യൻ, പാർട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ സി.എച്ച്. ഇബ്രാഹീംകുട്ടി, ഗോപി മണിമല എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. കോൺഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി ഐസക്,​ കൈ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി അനുരാജ് അടിമാലി, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ,​ നിയോജക മണ്ഡലം സെക്രട്ടറി ടോമി തൈലംമനാൽ, കാമാക്ഷി, വാത്തിക്കുടി മണ്ഡലം പ്രസിഡന്റുമാരായ ബെന്നി പുതുപ്പാടി, തോമസ് പുളിമൂട്ടിൽ, കർഷകയൂണിയൻ ജില്ലാ സെക്രട്ടറി ജോർജ് കുന്നത്ത് കെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ആർ. സജീവ്കുമാർ, കെ.എസ്.സി. ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് സമാപനയോഗം ഉദ്ഘാടനം ചെയ്തു.