മുട്ടം: ഈരാറ്റുപേട്ട- മുട്ടം റൂട്ടിൽ വള്ളിപ്പാറ ഭാഗത്ത് റോഡരികിൽ മത്സ്യത്തിന്റെ അവശിഷ്ടം തള്ളി. ഇന്നലെ രാവിലെ പ്രദേശവാസികളാണ് മാലിന്യം കണ്ടത്. രാസവസ്തുക്കൾ ചേർത്ത അവശിഷ്ടങ്ങളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നുമുണ്ട്.