കരിമണ്ണൂർ: കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് നേതൃയോഗം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കരിമണ്ണൂർ കോൺഗ്രസ് ഭവനിൽ ചേരുമെന്ന് പ്രസിഡന്റ് എ. ദേവസ്യ അറിയിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ജി.ജി കൈമൾ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ എന്നിവർ പങ്കെടുക്കും.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി
കരിമണ്ണൂർ: കോൺഗ്രസ് മണ്ഡലം നേതൃയോഗം നാളെ ഉച്ചയ്ക്ക് 12ന് കോൺഗ്രസ് ഭവനിൽ ചേരുമെന്ന് പ്രസിഡന്റ് ബേബി തോമസ് അറിയിച്ചു.