kmly
എസ്.എൻ.ഡി.പി. യൂത്ത്മൂവ്‌മെന്റ് പീരുമേട് യൂണിയൻ കുമളിയിൽ നടത്തിയ പ്രതിഷേധം

കുമളി: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിഷേധിച്ചു. കുമളി ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ,​ സെക്രട്ടറി കെ.പി. ബിനു,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ,​ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ,​ കുമളി ശാഖാ സെക്രട്ടറി സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.