തൊടുപുഴ: പന്നിമറ്റത്ത് ചിൽഡ്രൻസ് ഹോമിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 11.30ന് ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിന്റെ വരാന്തയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോം അധികൃതർ കാഞ്ഞാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എസ്‌.ഐ പി.ടി. ബിജോയിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. കുഞ്ഞ് ഇപ്പോൾ കാഞ്ഞാർ പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.