 
ചെറുതോണി: കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. പണിക്കൻ കുടി പടിയപ്പള്ളിൽ അമലാണ് (20) പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി.സിബിക്ക് ലഭിച്ച രഹസ്യ വിവരെത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. മുനിയറ സ്‌കൂളിനടുത്ത് കഞ്ചാവ് മറ്റാർക്കോ കൈമാറാൻ എത്തിയ സമയത്താണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത് . 200 ഗ്രാം ഉണക്ക കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ വി.ജെ. ഡൊമിനിക്, സജി കെ. ജോസഫ്, പി.ഒ. ഗ്രേഡ് കെ.ജെ. ബിനോയി എന്നിവർ റെയിഡിൽ പങ്കെടുത്തു.