ചെറുതോണി: മാച്ചാൻ കുന്ന് നിവാസകൾക്ക് കുടിവെള്ളം ഇപ്പോഴും അന്യം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി, മഴുവടി, വാകച്ചുവട് വാർഡുകളിലെ അതിർത്തി പ്രദേശത്ത് താമസിക്കുന്നഇരുപത്തിയഞ്ച് കുടുംബങ്ങൾക്കാണ്കുടിവെള്ളം ക്ഷാമം നേരിടുന്നത്. കുന്നിൻ പ്രദേശമായതുകൊണ്ട് വാഹനഗതാഗത സൗകര്യം തീരെ ലഭ്യമല്ല. നാൽപ്പത് വർഷമായി ഇവിടെ താമസിക്കുന്നവരുടെ പ്രധാന വരുമാനം പശു വളർത്തലാണ് . മഴക്കാലമൊഴിച്ചുള്ള സമയങ്ങളിലെല്ലാം വിലകൊടുത്താണ് നാട്ടുകാർ വെള്ളംവാങ്ങുന്നത്. കുടുംബങ്ങൾക്ക് മഴവെള്ള സംഭരണി നിർമ്മിച്ചാൽ ഒരളവ് വരെ ജലക്ഷാമം പരിഹരിക്കാം. മാമച്ചൻകുന്ന് മഴവെള്ള സംഭരണ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പദ്ധതി കൺവീനർ ടോമി തീവള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഷി അഗസ്റ്റിൻ എം.എൽ.എ യ്ക്ക് നിവേദനം നൽകി. .