tza

തൊടുപുഴ: മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ചു കൊണ്ട് എസ് എൻ ഡി പി യോഗം യൂത്ത് മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ പ്രതിഷേധ ജ്വാല നടത്തി.നീചമായ പ്രീണന രാഷ്ട്രീയത്തിനു വേണ്ടി സമുദായ സംവരണത്തെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്ഥാനം നാളെകളിൽ ചവറ്റുകുട്ടയിലായിരിക്കും . ദേവസ്വം ബോർഡിലും തുടർന്ന് പി എസ് സി നിയമനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കാൻ തയ്യാറെടുക്കുന്ന ഭരണ കർത്താക്കൾക്കെതിരെ ശക്തമായ സമരങ്ങൾ വരും നാളുകളിൽ ഉണ്ടാവുമെന്ന് യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു..യൂത്ത് മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ പ്രസിഡന്റ്. പി. ജെ. സന്തോഷ്.വൈസ് പ്രിസിഡന്റ് അഖിൽ സുഭാഷ് . സെക്രട്ടറി ശരത് ചന്ദ്രൻ. കേന്ദ്ര സമതി അംഗം അനീഷ് ഓലിക്കാമറ്റം. യൂണിയൻ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കരിമണ്ണൂർ എന്നിവർ പങ്കെടുത്തു.