ചെറുതോണി: കർഷക വിരുദ്ധ നിലപാടുകളുമായി ഇടതുമുന്നണി ഭരണം തുടരുമ്പോൾ മന്ത്രി എം.എം മണിയും മുൻ എം.പി ജോയിസ് ജോർജും റോഷി അഗസ്റ്റ്യൻ എം.എൽ.എ യും സർക്കാരിന്റെ നയങ്ങൾക്കനുകൂലമായി നിലകൊണ്ട് കർഷക വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്നതായി യൂത്ത് കോൺഗ്രസ് (ഐ) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ പറഞ്ഞു.
ഭൂപതിവ് നിയമ ഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന്റെ 63ാം ദിവസം കർഷക യൂണിയൻ ജില്ലാ ഭാരവാഹികൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകയൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാലുമ്മേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാക്ഷണം നടത്തി. യൂത്ത്‌കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, കെ.കെ. വിജയൻ, ടോമി തൈലംമനാൽ, ബെന്നി പുതുപ്പാടി, ഉദ്ദീഷ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
സമാപനയോഗം യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു.