joseph
ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് ചെറുതോണിയിൽ നടന്നുവരുന്ന റിലേസത്യാ ഗ്രഹസമരപന്തലിൽ കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം. എൽ. എ പ്രസംഗിക്കുന്നു.

ചെറുതോണി: സർവ്വകക്ഷിയോഗ തീരുമാനങ്ങൾ അനുസരിച്ച് ഭൂപതിവ് നിയമ ഭേദഗതി ചെയ്യുന്നതുവരെ കേരളാ കോൺഗ്രസ്സ് (എം) നേതൃത്വത്തിൽ ചെറുതോണിയിൽ ആരംഭിച്ച റിലേ സത്യഗ്രഹ സമരം തുടരുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം. എൽ. പ പറഞ്ഞു. ചെറുതോണിയിലെ റിലേ സത്യഗ്രഹ സമര പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലാക്കാർക്ക് എതിരായി സർക്കാർ സുപ്രീം കോടതിയിൽ പോയാൽ കേരളത്തിലെ ജനങ്ങളെല്ലാം പ്രതിസന്ധിയിലാകും. 14 ജില്ലകളിലെയും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ ഭൂനിയമഭേദഗതി ഉണ്ടാകണം. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ,പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടോമിച്ചൻ. പി. മുണ്ടൺുപാലം, സഹകരണബാങ്ക് പ്രസിഡന്റ്. അഡ്വ. ജോൺസൺ ചിറയ്ക്കൽ യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് എൻ ഹരിശങ്കർ, സമരസംഘാടനസമിതിയംഗങ്ങളായ ടോമിതൈലംമനാൽ, ബെന്നി പുതുപ്പാടി, കെ.ആർ. സജീവ്കുമാർ, ജോർജ് കുന്നത്ത് എന്നിവർ പങ്കെടുത്തു.